പാലക്കാട് : ട്രെയിൻ കംപാർട്ട്മെന്റിൽ തീപിടിച്ചാൽ യാത്രക്കാരെ എങ്ങിനെ രക്ഷിക്കാം എന്നതിനെക്കുറിച്ചാണ് മോക്ഡ്രിൽ നടന്നത്. തീ പിടിത്തം പോലുള്ള സംഭവം കൃത്രിമമായി നടത്തിയായിരുന്നു രക്ഷാപ്രവർത്തനം.
വെള്ളിയാഴ്ച്ച രാവിലെ പത്തിനും പത്തരക്കുമിടയിലാണ് മോക്ഡ്രിൽ നടന്നത്. അപകടമുണ്ടായാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം എങ്ങിനെ നടത്താനാകും എന്ന പരിശോധനയാണ് പോലീസും ഫയർഫോഴ്സും, റെയിൽവേ സംരക്ഷണസേനയും ചേർന്ന് നടത്തിയത്.

സാധാരണ ഇത്തരത്തിൽ നടത്തുന്ന മുന്നൊരുക്ക പരിശോധനക്ക് റെയിൽവെയുടെ എല്ലാ വിഭാഗത്തിലുള്ളവരും പങ്കെടുക്കുമെങ്കിലും കോവിഡ് മൂലം ഇത്തവണ അതുണ്ടായില്ല. റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ കൂടി സഹകരിപ്പിച്ചായിരുന്നു മുന്നൊരുക്ക പരിശീലനം.

ഷൊർണൂർ സി.ഐ. എം.സുജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റിഹേഴ്സലിൽ ആർ.പി.എഫ്.
സി.ഐ. മനോജ്കുമാർ യാദവ്,
റെയിൽവെ പോലീസ് എസ്.ഐ. വനിൽകുമാർ, ഫയർ ആന്റ് റെസ്ക്യൂ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.