കൊട്ടാരക്കര : വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു മുസ്ലീംലീഗ് കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര വൈദ്യുതി ഭവനു മുൻപിൽ നടത്തിയ പ്രതിഷേധ സമരം മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി അംഗം എ.ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു.ജനങ്ങളെ ഷോക്കടിപ്പിക്കുന്ന നിരക്ക് വർധന പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മുസ്ലീംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഹമ്മദ്ഷാ,മണ്ഡലം സെക്രട്ടറി ഹലീൽറഹ്മാൻ,
എ.റഹിം,ഹരി,ഷാജഹാൻ,ഇസ്മായിൽ,
മുസ്തഫ,അജ്മൽ, സഫറുള്ളഖാൻ എന്നിവർ സംസാരിച്ചു.
