അഞ്ചൽ : ആട്ടോ ഡ്രൈവറായ അയിരനല്ലൂർ, മണലിൽ, മണലിപ്പച്ച രാജി മന്ദിരത്തിൽ രാജശേഖരപിള്ള മകൻ രാജേഷ് (30) യുടെ ഓട്ടോ ഓട്ടം വിളിച്ചിട്ട് ചെല്ലാത്തതിലുള്ള വിരോധം നിമിത്തം പരാതിക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ അഞ്ചൽ മാവിള കാഷ്യൂ ഫാക്ടറിക്ക് സമീപം പെനിയേൽ ഹൗസിൽ വർഗ്ഗീസ് മകൻ വിനു (30) അഞ്ചൽ പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ അഞ്ചൽ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
