പട്ടികയനുസരിച്ച് മദ്യം നൽകും
തിരുവനന്തപുരം : ബെവ് ക്യൂ ആപ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മദ്യം നല്‍കുന്നതിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്പ്പറേഷന്. ആപില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോണിലെ ക്യു ആര് കോഡ് സ്കാന്‍ ചെയ്യുന്ന സംവിധാനമാണ് നിര്‍ത്തിയത്. സാങ്കേതിക തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ബിവറേജസ് കോര്പ്പറേഷന് പുതിയ സംവിധാനത്തിലേക്ക് മാറിയതെന്നതാണ് സൂചന. ബെവ് ക്യൂ ആപില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പട്ടിക ഔട്ലെറ്റുകൾക്ക് കൈമാറും. മദ്യം വാങ്ങാനെത്തുന്നയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് നൽകണം