ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധനങ്ങളുടെ കടകള്‍ മാത്രം തുറക്കാന്‍ അവസരം
കാസര്‍കോട് : കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കാസര്‍കോട് നഗരസഭയിലെ രണ്ടുവാര്‍ഡുകള്‍ ഉള്‍പ്പെടെ 19 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് നഗരസഭയിലെ തെരുവത്ത്, താളിപ്പടുപ്പ് വാര്‍ഡുകളിലും പൈവളിഗെ പഞ്ചായത്തിലെ ആവള, ചിപ്പാര്‍ വാര്‍ഡുകളിലും കള്ളാറിലെ പൂക്കയം വാര്‍ഡിലും കോടോംബേളൂരിലെ അയ്യങ്കാവ് വാര്‍ഡിലും വോര്‍ക്കാടിയിലെ പാവൂര്‍, കോദുമ്ബാടി വാര്‍ഡുകളിലും മീഞ്ചയിലെ കോളിയൂര്‍ വാര്‍ഡിലും മംഗല്‍പാടിയിലെ പേരൂര്‍ വാര്‍ഡിലും മധൂരിലെ ചെട്ടുംകുഴി വാര്‍ഡിലും മഞ്ചേശ്വരം പഞ്ചായത്തിലെ കനില വാര്‍ഡിലും ഉദുമയിലെ പാക്യാര വാര്‍ഡിലുമാണ് ട്രിപ്പിള്‍ ലോക്ക് ഏര്‍പ്പെടുത്തിയത്. ഇതില്‍ പല വാര്‍ഡുകളും രണ്ടാംതവണയാണ് ട്രിപ്പിള്‍ ലോക്കിലാവുന്നത്.
രോഗ വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയതിന് സമാനമായ നിയന്ത്രണമായിരിക്കും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുകയെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ഇവിടങ്ങളില്‍ ഇന്നലെ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളുമുള്പ്പെടെയെല്ലാം പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
ഇന്ന് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യസാധനങ്ങളുടെ കടകള്‍ മാത്രം തുറക്കാന്‍ അവസരം നല്‍കും.