മുംബൈ :മുംബയിലെ കുര്‍ളയില്‍ മലയാളി അദ്ധ്യാപകന് കോവിഡ് ബാധിച്ച് മരിച്ചു. കുര്‍ളയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന വിക്രമന് പിള്ളയാണ് മരിച്ചത്. ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയാണ്. ഇതോടെ മുംബയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
