കൊട്ടാരക്കര : വാളകം അമ്പലക്കര , മാമ്പഴ മേലേതിൽ വീട്ടിൽ ചെല്ലപ്പൻ പട്ടേൽ മകൻ മുരുകൻ(40) ആണ് കൊട്ടാരക്കര പോലീസ് പിടിയിലായത്. പ്രതി അനധികൃതമായി വ്യാജ ചാരായം വിൽക്കുന്നത് പോലീസിൽ അറിയിച്ചത് യുവതിയും ഭർത്താവും ആണെന്ന് ധരിച്ചാണ് വീട് കയറി ആക്രമണം നടത്തിയത്. യുവതിയെ ആക്രമിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും കുടിവെള്ളത്തിൽ വിഷം കലർത്തുകയും ചെയ്യുകയായിരുന്നു പ്രതി. വിവരമറിഞ്ഞ് എത്തിയ പോലീസ് മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു കൊട്ടാരക്കര സിഐ പ്രശാന്തിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രാജീവ് ജയകുമാർ എ എസ് ഐ സന്തോഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
