കൊട്ടാരക്കര : ത്രിതല പഞ്ചായത്തിലെ മുൻ ജനപ്രതിനിധികൾക്ക് കൊറോണ പാക്കേജിൽ ഉൾപ്പെടുത്തി ആവശ്യമായ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫോർമർ പഞ്ചായത്ത് മെമ്പേഴ സ് & കൗൺസിലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊട്ടാരക്കര മുനിസാപ്പാലിറ്റിയുടെ മുന്നിൽ നടത്തിയ ധർണ്ണ നടത്തി.ഫോർമർ പഞ്ചായത്ത്മെമ്പേഴ്സ് ആൻ്റ് കൗൺസിലേഴ്സ് അസോസിയേഷൻ
ജില്ലാ പ്രസിഡന്റ് ജേക്കബ് വർഗ്ഗീസ് വടക്കടത്ത് ഉദ്ഘാടനം ചെയ്തു.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരോടൊപ്പവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പവും സജീവമായി ചേർന്ന് പ്രവർത്തിച്ചു വരുന്ന മുൻ പഞ്ചായത്ത് അംഗങ്ങൾക്കും കൗൺസിലർമാർക്കും സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ജേക്കബ് വർഗീസ് വടക്കടത്ത് പറഞ്ഞു. നെടുവത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് വി ഗോപകുമാർ,മുൻ പഞ്ചായത്ത് മെമ്പർ ആർ സത്യപാലൻ, കൗൺസിലർമാരായ ലീന ഉമ്മൻ,കാർത്തിക വി നാഥ് എന്നിവർ പങ്കെടുത്തു
