റിയാദ് : കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി കരിയാന്‍കണ്ടി ഇസ്മായിൽ (54) ചൊവ്വാഴ്ച രാവിലെ റിയാദ് ദാറു ശിഫ ആശുപത്രിയില്‍ മരിച്ചത്.
അസുഖ ബാധിതനായി ബത്ഹ ശാറ ഗുറാബിയിലെ താമസസ്ഥലത്ത് കഴിഞ്ഞ ഇദ്ദേഹത്തെ കെ.എം.സി.സി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് കണ്ണൂരാണ് ദിവസങ്ങള്‍ക്ക് മുൻപ് ആശുപത്രിയിലെത്തിച്ചത്.
