കല്പറ്റ : വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചതു ചെന്നൈയില്‍പ്പോയി തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്. ഇദ്ദേഹത്തിനു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചെന്നൈയിലെ മാര്‍ക്കറ്റില്‍നിന്ന് ചരക്കെടുത്തശേഷം 26നാണ് തിരിച്ചെത്തിയത്. തുടര്‍ന്നു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 28നു സാംപിള്‍ ശേഖരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ 300 സാംപിളുകളാണു പരിശോധനയ്ക്കയച്ചത്. കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്. ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
കഴിഞ്ഞ ഒരു മാസമായി വയനാട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ശനിയാഴ്ച സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ഒരാൾ വയനാടുകാരനാണ്. ഇതോടെ ഗ്രീനിൽനിന്ന് വയനാട് ഓറഞ്ച് സോൺ ആയി.