കോഴിക്കോട് : ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ തൂവശേരി മധുസൂദനന്റെ മകള്‍ ലക്ഷ്മിയുടെ എംബിബിഎസ് പഠനത്തിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപയാണ് കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. പഠനത്തില്‍ മിടുക്കിയായിരുന്ന ലക്ഷ്മിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റ് ലഭിച്ചതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ പഠനത്തിനായി മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബം കൈമാറിയത്. മധുസൂദനന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തി തുക പ്രസിഡന്റ് കെ തങ്കമണിക്ക് കൈമാറുകയായിരുന്നു.
