പാലക്കാട് : കോവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ജനാലയിലൂടെ പുറത്തുചാടി രക്ഷപെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവതി കെട്ടിടത്തിന്റെ സൺ ഷെയ്ഡിൽ കുടുങ്ങി. അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സേന സംഭവസ്ഥലത്തു എത്തി വല കെട്ടി യുവതിയെ താഴെയിറക്കി.
