കൊട്ടാരക്കര : തടിയിലും വേരിലും കൈ കൊണ്ട് ഉളിയിൽ ശിൽപം തീർക്കുകയാണ് കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി രഞ്ജി തോമസ് . തടിയുടെ സ്വഭാവിക രൂപത്തോട് സാമ്യം നിലനിർത്തിയാണ് ശിലപം ചെയ്യുന്നത്.കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വേരും തടിയുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .തേക്കിൻറ വേരും കണിക്കൊന്നയുമാണ് പ്രധാനമായി ഇതിനായി ഉചയോഗിച്ചിരിക്കുന്നത്.പ്ലാവിൻ്റെ വേരും ഉപയോഗിച്ചിട്ടുണ്ട് . കുറച്ച് വർഷങ്ങൾക്ക് മുമ്പ് വീട് പണിയുന്നതിനായി മുറിച്ച തേക്കിൻ്റെ വേരിൽ ഒരു കൗതുകത്തിന് വേണ്ടി കൊത്തി തുടങ്ങിയതാണ്. പിന്നിട് ഒഴിവു സമയങ്ങളിലെ വിനോദമായി മാറി .

കൃഷിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാർഷിക മേഖലയിൽ തന്നെ Bayer എന്ന ജർമൻ കമ്പിനിയുടെ ബിസിനസ്സ് മാനേജരായി കേരളത്തിൽ ജോലി ചെയ്യുന്നു. പഠിക്കുന്ന കാലത്ത് ശാസ്ത്ര മേളകളിലും മറ്റും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ജോലി തിരക്കു കാരണം കൊത്തുപണി ശില്പങ്ങളുടെ പ്രദർശനത്തിന് പോകാൻ കഴിഞ്ഞ കുറെ നാളുകളായി സാധിക്കുന്നില്ല. ഈ ലോക് ടൗണിൽ വീട്ടിലിരുന്ന് ഔദ്യോഗിക ജോലികൾ ചെയ്യുന്നതിനിടയിൽ കിട്ടുന്ന സമയത്താണ് ഇതിൽ ചില ശില്പങ്ങളുടെ കൊത്ത് പണി പൂർത്തികരിക്കാൻ കഴിഞ്ഞത്.നേരത്തെ ജോലി സംബന്ധമായ തിരക്കുകളുള്ളതിനാൽ പല ശില്പ്പങ്ങൾ പുർത്തികരിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ലോക് ടൗണിൽ ശിലപങ്ങൾ ചെയ്യാൻ കൂടുതൽ സമയം കിട്ടുന്നു. മുൻപ് Drift വുഡ് ശില്പപങ്ങളുടെയും കരകൗശലങ്ങളുടെയും പ്രദർശനങ്ങളിൽ ഇതിൽ പല ശില്പങ്ങളും പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇതിനോടകം അൻപതോളം ശില്പങ്ങൾ കൊത്തി കഴിഞ്ഞു. വിട്ടുകാരുടെ പിന്തുണയും പ്രോൽസാഹനവും എപ്പോഴും ഉണ്ട്. ഭാര്യ Dr: സെൻസി മാത്യു പത്തനംതിട്ട ക്യഷി വിജ്ഞാന കേന്ദ്രത്തിലെ വെറ്റിനറി ഡോക്ടറായി ജോലി ചെയ്യുന്നു. കൊട്ടാരക്കര തൃക്കണ്ണമംഗൽ പുനിക്കോലി പൊയ്കയിൽ റിട്ട: അകൗഡ്സ് ഓഫീസർ (പോലീസ് ഡിപ്പാർട്ട്മെൻറ് )പി.ജെ തോമസിൻ്റേയും, റിട്ട: അധ്യാപിക റ്റി.കെ . ഏലിയാമ്മയുടെയും മകനാണ് രഞ്ചി തോമസ്. മക്കൾ: ക്രിസ്, ആൻ.
വാർത്ത – സജീചേരൂർ