കോവിഡ്- 19 ജാഗ്രതയെ തുടർന്ന് ആലപ്പുഴ കോട്ടയം ജില്ല അതിർത്തികളായ വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായും അടയ്ക്കും. കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ ഗതാഗതം അനുവദിക്കൂ. നിത്യോപയോഗസാധനങ്ങളുടെ ചരക്കു നീക്കവും ചികിത്സാ സംബന്ധമായ അത്യാവശ്യ യാത്ര ഉള്ളവരെയും മാത്രമേ കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ അനുവദിക്കൂ.
ജോലി ആവശ്യത്തിനായി കോട്ടയം ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ജോലിക്കാർ ജോലി ചെയ്യുന്ന ജില്ലയിൽ തന്നെ താമസിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.