കൊട്ടാരക്കര : ബൈക്കില്‍സഞ്ചരിച്ച ജിന്സണ് ജെ.പണിക്കര്‍ എന്ന യുവാവിനെ പട്ടാപകല്‍ റോഡില്‍ വച്ച് കമ്പിവടികൊണ്ട് അടിച്ച് വീഴ്ത്തി ഗുരുതരമായി പരിക്കേല്പിച്ചയാള് പിടിയിൽ. പ്ലാപ്പള്ളി റെനി നിവാസില്‍ ഉണ്ണൂണ്ണി മകന് തങ്കച്ചന് (67) എന്നയാളാണ് പിടിയിലായത്. ജനുവരി 13 ന് ആണ് സംഭവം നടന്നത്. പ്രതി മറ്റൊരു സ്ത്രീയെ ചീത്ത വിളിച്ച സമയം സ്ത്രീയുടെ മകന്റെ കൂട്ടുകാരനായ ജിന്സണ് ജെ പണിക്കര്‍ തടസ്സം പറഞ്ഞതിലുള്ള വിരോധം ആണ് കുറ്റകൃത്യത്തിന് ആധാരം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കൊട്ടാരക്കര സി.ഐ. പ്രശാന്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ രാജീവ്, എഫ്.ആര് മനോജ്, സി.പി.ഒ ഹോച്മിന്‍ എസ് ധര്‍മ്മ, മഹേന്ദ്രന് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
