പൂയപ്പള്ളി : കാറ്റാടി തച്ചോണം എന്ന സ്ഥലത്ത് സംഘം ചേര്‍ന്ന് വ്യാജ വാറ്റ് നടത്തുന്നതിനിടയില്‍ മൂന്ന് പേര് പോലീസിന്റെ പിടിയിലായി. കാറ്റാടി നെല്ലിപ്പറമ്പ്, ഷീജ ഭവനില്‍ രാമചന്ദ്രന് മകന് ഷിബു (34) തച്ചോണം കുഞ്ഞുവിളയില് രാഘവന് മകന് ശിവപ്രസാദ് (58) കാറ്റാടി മഹാലക്ഷ്മി ഭവനില്‍ ബാലകൃഷ്ണന് മകന് രമേശന് (65) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയുടെ വീട്ടില്‍ മൂവരും ചേര്‍ന്ന് വ്യാജവാറ്റ് നടത്തുന്നതിനിയിലാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 3 ലിറ്റര്‍ ചാരായവും 15 ലിറ്റര്‍ കോടയും കണ്ടെടുത്തു. പൂയപ്പള്ളി സി.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
