കൊട്ടാരക്കര- കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ച ഇടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതും തൊഴില്‍ ഇടങ്ങളില്‍ 5-ല്‍ കൂടുതല്‍ ആളുകള്‍ ഇടപഴകുന്നതും നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ പുനലൂര്‍ നഗരസഭയിലെ കാരക്കാട് വാര്‍ഡ്, കുളത്തൂപ്പുഴ നിലമേല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ യാതൊരുവിധ ഇളവുകളും അനുവദിക്കുകയില്ല. പോലീസ് ആരോഗ്യം, റവന്യൂ തുടങ്ങി പ്രവര്‍ത്തന അനുമതിയുളള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും മറ്റിതര സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.
ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ഹോട്ട് സ്പോട്ടുകളില്‍ വാഹന പരിശോധന കര്ശനമാക്കിയിട്ടുളളതും വനാതിര്‍ത്തിയിലുളള ഇടറോഡുകളും കാട്ടുപാതകളും അടച്ച് കര്‍ശന പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സാമൂഹ്യ അകലം പാലിച്ച് വ്യക്തി ശുചിത്വം പുലര്‍ത്തി ഇടപാടുകള്‍ നടത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ വ്യാപാരികള്‍ക്കും നല്കി. എല്ലാ പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം. കൂടാതെ വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആളുകള്‍ കൂടുന്നത് കര്‍ശനമായി നിയന്ത്രിക്കും. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുന്നതുള്‍പ്പെടെയുളള ശിക്ഷണ നടപടികള്‍ സ്വീകരിക്കും.നിയന്ത്രണങ്ങള്‍ ലംഘിച്ച് രോഗവ്യാപനം നടത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഹോട്ട് സ്പോട്ടുകളിലും ഇളവുലഭിച്ച ഇടങ്ങളിലും അനാവശ്യ വാഹനയാത്രകള് അനുവദിക്കുകയില്ല. സത്യവാങ്മൂലമോ നിയമാനുസൃതപാസോ, ഐ.ഡി കാര്‍ഡോ ഉപയോഗിച്ച് മാത്രമേ വാഹനയാത്രകള് അനുവദിക്കുകയുളളൂ.
കൊല്ലം റൂറല്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 156 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 157 പേരെ അറസ്റ്റ് ചെയ്തു. 151 വാഹനങ്ങള്‍ പിടിച്ചെടുത്തതായും, ജില്ലയിലെ ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.
