കൊട്ടാരക്കര. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ വയോധികയെ ഐസൊലേഷനിൽ താമസിപ്പിച്ചിരുന്ന കൊട്ടാരക്കര കില ഐസൊലേഷൻ സെന്റർ കൊട്ടാരക്കര നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ശുചീകരണം നടത്തി.

റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ ശിവകുമാറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ രമേശ് കുമാറും ഷിബു അണുനാശിനി സ്റ്റേഷൻ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (മെക്കാനിക് ) സജി ലൂക്കോസ് എന്നിവരും ഹോം ഗാർഡ് ശ്രീജേഷ് എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത് .

കൂടാതെ കൊട്ടാരക്കര കോടതി സമുച്ചയം, സദാനന്ദപുരം ഈ എസ് ഐ ആശുപത്രി എന്നിവയും അണുവിമുക്തമാക്കി.അണുനശീകരണ പ്രവർത്തനങ്ങളിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിമോൻ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിലീപ്കുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശങ്കരനാരായണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷൈൻ, സുബീഷ് കുമാർ ഹോം ഗാർഡുമാരായ അജിത് രഞ്ജിത് സിവിൽ ഡിഫൻസ് അംഗം അഭിജിത് എന്നിവരും ഉണ്ടായിരുന്നു.

