പൂയപ്പള്ളി : വെളിനല്ലൂർ കരിങ്ങന്നൂർ മോട്ടോർ കുന്നിൽ ഷാഹിതാ മൻസ്സിലിൽ അബ്ദുൽ വാഹിദ് മകൻ സൈജു ഖാൻ (42) സ്വന്തം വീട്ടിൽ വച്ച് ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പിടിയിലായത് ഇയാളോടൊപ്പം സഹായികളായി ഉണ്ടായിരുന്ന റോഡ് വിള പാലക്കോണം റസീന മനസ്സിൽ അമീർ കണ്ണ് എന്നയാളുടെ മകൻ മുഹമ്മദ് റഫീഖ്(33) , കരിങ്ങന്നൂർ പുച്ചിക്കുടി ചരുവിള പുത്തൻ വീട്ടിൽ സുലൈമാൻ മകൻ സഫീർ (20) എന്നിവരാണ് പോലീസിന്റെ പിടിയിലായത് പ്രതികളിൽ നിന്ന് ഒരു ലിറ്റർ ചാരായവും 8 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു പൂയപ്പള്ളി സിഐ വിനോദ് ചന്ദ്ര ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്
