കൊട്ടാരക്കര : കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് സോണിലുളള കൊല്ലം റൂറല്‍ ജില്ലയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തെക്കന്‍ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഇന്ന് രാവിലെ കുളത്തൂപ്പുഴയിലും ആര്യന്കാവിലും സന്ദര്‍ശനം നടത്തിയ ഐ.ജി ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി ഐ.പി.എസ് ഹോട്ട് സ്പോട്ടുകളില്‍ ആളുകള്‍ തമ്മിലുളള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. അന്തര്‍സംസ്ഥാന വാഹന പരിശോധന കര്‍ശനമാക്കാനും ബോര്‍ഡര്‍ ചെക്കിംഗ് പാസ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശം സ്വീകരിച്ചു.
