കൊട്ടാരക്കര : കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അനാവശ്യമായി വീട് വീട്ട് പുറത്തിറങ്ങി രോഗവ്യാപനം നടത്തുന്നത് തടയുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്ലം റൂറല്‍ പോലീസ്. അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലാ അതിര്‍ത്തികളില്‍ ഡി.വൈ.എസ്.പി മാരെ നിയമിച്ച് സുരക്ഷ ക്രമീകരിച്ചു. ആര്യങ്കാവ് അച്ചന്‍കോവില്‍ അതിര്‍ത്തികളില്‍ പുനലൂര്‍ ഡി.വൈ.എസ്.പിയും നിലമേല്‍, കടയ്ക്കല്‍ അതിര്‍ത്തികളില്‍ സി.ബ്രാഞ്ച് ഡി.വൈ.എസ്. പിയും, ഏനാത്ത് ബോര്ഡറില് കൊട്ടാരക്കര ഡി.വൈ.എസ്.പി യുടേയും നേതൃത്വത്തില്‍ കൂടുതല്‍ പോലീസിനെ ഉള്‍പ്പെടുത്തി സുരക്ഷാക്രമീകരണങ്ങള്‍ വിപുലീകരിച്ചു.
