കൊട്ടാരക്കര : തമിഴ് നാട്ടിലെ കമ്പത്തു നിന്നും പച്ചക്കറി നിറച്ച സഞ്ചിയിൽ കൊണ്ടു വന്ന 2 കിലോ കഞ്ചാവുമായി വന്ന ഊന്നിമൂട് വില്ലേജിൽ പൂതക്കുളം പാലവിള വീട്ടിൽ നിന്നും ഇപ്പോൾ കുണ്ടറ മാമൂട് കുന്നുപ്പുറത്ത് വീട്ടിൽ താമസിക്കുന്ന വിഷ്ണു (25) ചാത്തന്നൂർ വില്ലേജിൽ ഉളിയനാട് ഷൈജു ഭവനിൽ സുജിത്ത് (30) എന്നിവരെ മാമൂട് ബസ്സ് സ്റ്റോപ്പിന് സമീപം നിന്ന് പിടികൂടി. കുണ്ടറയിലും ചന്ദനത്തോപ്പ് ഐ ടി ഐ പരിസര പ്രദേശങ്ങളിലും മയക്കുമരുന്നിൻ്റെ ഉപയോഗം കൂടുതലായി വരുന്നതായി കിട്ടിയ വിവരത്തെ തുടർന്ന് കൊല്ലം എസ്.പി ശ്രീ എസ് സുരേന്ദ്രൻ ഐ പി എസ് ൻ്റെ നേതൃത്വത്തിലുള്ള റൂറൽ ഷാഡോ ടീമും, കുണ്ടറ പോലീസും നടത്തിയ അന്വേഷണത്തിലാണ് നിരവധി കേസ്സുകളിലെ പ്രതികളായിട്ടുള്ള വിഷ്ണുവും , സുജിത്തും പിടിയിലായത്. കമ്പത്തു നിന്നും 20,000/- രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയാൽ 60,000/- രൂപ ലഭിക്കുമെന്ന് പ്രതികൾ പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ് പി. ശ്രീ. ബി കൃഷ്ണകുമാർ, കുണ്ടറ സി ഐ. ജയകുമാർ , കുണ്ടറ എസ് ഐ നൌഫൽ , റൂറൽ ഷാഡോ എസ് ഐ ബിനോജ്, എ എസ് ഐ മാരായ എ സി ഷാജഹാൻ, ശിവശങ്കരപിള്ള, അജയകുമാർ, എസ് സി പി ഒ മാരായ രാധാകൃഷ്ണപിള്ള, ആഷീർകോഹൂർ, സി എസ് ബിനു, സുനിൽ, ദേവപാൽ, എ എസ് ഐ മാരായ അജയകുമാർ, മധു എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
