തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ അഞ്ചു പേർ വിദേശത്തുനിന്നെത്തിയവരും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ആറ് കേസുകളും കണ്ണൂർ ജില്ലയിലാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
19 പേർ കാസർകോടും ആലപ്പുഴയിൽ രണ്ടു പേരും ഇന്ന് രോഗമുക്തരായി.
സംസ്ഥാനത്ത് 114 പേർ ഇപ്പോൾ ചികിത്സയിലും 46,323 പേർ നിരീക്ഷണത്തിലും കഴിയുന്നു. ഇന്ന് മാത്രം 62 പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.