കൊട്ടാരക്കര : കോവിഡ് -19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചെന്ന തെറ്റിദ്ധാരണയില്‍ ആളുകള്‍ കൂട്ടത്തോടെ വീട് വിട്ടിറങ്ങുന്നത് കര്‍ശനമായി തടയാന്‍ പോലീസ് സംവിധാനം ശക്തിപ്പെടുത്തി. ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധന സബ്ബ്ഡിവിഷന്‍ പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശനമാക്കി. ജില്ലയിലേക്ക് കടന്നു വരാന്‍ അനുവാദം ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍, ചരക്ക് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവ കടത്തി വിടുന്നതിന് നിര്‍ദ്ദേശം നല്കി.
ധനകാര്യ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതും ബാങ്കുകളിലും മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സാമൂഹ്യ അകലം പാലിച്ച് ഇടപാടുകള്‍ നടത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി പോലീസിനെ ഡ്യൂട്ടിക്കായി നിയോഗിച്ചു.
വ്യാജവാറ്റ് തടയുന്നതിനായി ആറ്റുതീരങ്ങള്‍, ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍, പാറക്വാറികള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്താന്‍ എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്