കുണ്ടറ : പടപ്പക്കര വലിയ പള്ളിക്ക് സമീപം ലക്ഷംവീട് കോളനിയില്‍ അജിത്ത് കുമാറിനെ (വയസ്സ് 37) ഇന്ന് (17.04.2020) രാവിലെ 9.30 മണിക്ക് വീട്ടില്‍ കടന്നു കയറി ടി.വി. കണ്ടു കൊണ്ടിരുന്ന വാദിയെ കൊടുവാളുപയോഗിച്ചു തലയ്ക്ക് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പടപ്പക്കര കളഞ്ഞിപൊയ്ക മേലതില്‍ വിന്‍സെന്റ് മകന് ചട്ടി സജി എന്നു വിളിക്കുന്ന സജീവ് (വയസ്സ്35) ഇന്ന് ഉച്ചക്ക് രണ്ട് മണിയോടു കൂടി കുണ്ടറ എസ്സ്.എച്ച്.ഓ ജയകൃഷ്ണന്, എസ്സ്.ഐ.മാരായ ഗോപകുമാര്‍, ഹര്‍ഷകുമാര്‍, രജിത്ത് എന്നിവരുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
