കൊട്ടാരക്കര: തൃക്കണ്ണമംഗൽ ജനകീയവേദിയുടെ നേതൃത്വത്തിൽ കോവിഡ്- 19 നെ പ്രതിരോധിക്കാൻ ഹോമിയോ ഇമ്മൂൺ ബുസ്റ്റർ അമ്പലപ്പുറം ഹോമിയോ ഡിസ്പൻസെറിയുടെ സഹായത്തോടെ മുനസിപ്പൽ വൈസ് ചെയർമാൻ D രാമകൃഷ്ണപിള്ള ഡോ: ദീപയിൽ നിന്ന് ഏറ്റുവാങ്ങി. കൗൺസിലർ c മുകേഷ് മുഖ്യ പ്രഭാഷണം നടത്തി. അനിരുദ്ധൻ, ജനകീയവേദി പ്രവർത്തകരായ സജീചേരൂർ, E ശമുവൽ, കണ്ണൻ കോടിയാട്ട് എന്നീവർ പങ്കെടുത്തു. രാവിലെ മുതിർന്നവർ 4 ഉം ,കുട്ടികൾ 3 ഉം ഗുളികൾ കഴിക്കണം. ജനകീയവേദി പ്രവർത്തകർ വീടുകളിൽ എത്തി വിതരണം ചെയ്യും.
