കൊട്ടാരക്കര : കോവിഡ്-19 ന്റെ അടിസ്ഥാനത്തില്‍ വ്യാജചാരായനിര്മ്മാണത്തിനെതിരെ കര്‍ശന നടപടിയുമായി കൊല്ലം റൂറല്‍ പോലീസ് ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്കായി ചാരായ നിര്‍മ്മാണം നടത്തിയവരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കക്കോട് ആളൊഴിഞ്ഞ പുരയിടത്തില്‍ എല്‍.പി.ജി സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ വ്യാജ വാറ്റ് നടത്തിയകേസിലെ പ്രതിയായ പുനലൂര്‍ കക്കോട് തുണ്ടില്‍ വീട്ടില്‍ എബ്രഹാം മകന് ജോണ്‍ (52) വാളക്കോട് വില്ലേജില്‍ കക്കോട് മുറിയില്‍ കക്കോട് എന്ന സ്ഥലത്ത് ചരുവിള വീട്ടില്‍ ചാക്കോ മകന് റോയി മാത്യു നയസ്സ് (52) കരവാളൂര്‍ നീലാംമുകള് എന്ന സ്ഥലത്ത് പള്ളി അയ്യത്ത് വീട്ടില്‍ രാജപ്പന് മകന് ശശിധരന് (53) എന്നിവരെ പുനലൂര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
