ലോക്ഡൗണ്‍ അവധികാലം ആരോഗ്യ ജാഗ്രതക്കായി ഉപയോഗപ്പെടുത്തി മാസ്ക് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ് നരിക്കുനിയിലെ കുരുന്നു മക്കളായ അഹല്യയും സഹോദരന് അനുവിന്ദും. പോലീസ്, ആശുപത്രി ജീവനക്കാര്‍, അഗ്നിശമന വിഭാഗം, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്ക് സൗജന്യ മാസ്ക്കുകള്‍ നിര്‍മ്മിച്ച് നല്കി കുട്ടികള്‍ മാതൃകയാവുന്നു. സ്റ്റുഡന്റ്സ് പോലീസ് കെഡറ്റായ അഹല്യ എസ്.എല്‍. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരന് അനുവിന്ദ് പി. സി. പാലം എ.യുപി സ്കൂള്‍ വിദ്യാര്‍ഥിയും.
