കൊട്ടാരക്കര : ട്രാക്കിന്റെയും ആരോഗ്യവകുപ്പിന്റെയും മോട്ടോര്‍ വാഹനവകുപ്പ് പോലിസ് എന്നിവരുടെയും സംയുക്തത്തില്‍ കൊട്ടാരക്കരയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആളുകളെ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ഇ ടി സിയില്‍ പാര്‍പ്പിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും പരിസരത്തും ആണ് താമസിച്ചിരുന്നത്.

എന്നാല്‍ ഇന്നുമുതല്‍ ഇവരെ തൃക്കണ്ണമംഗല്‍ ഇ ടി സി യിലെ ഒരു ഹോസ്റ്റലില്‍ പ്രത്യേകം മുറികള്‍ തയ്യാറാക്കി ഇവരെ അവിടെ പാര്‍പ്പിച്ചു.

മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള ആഹാരം ഇവര്‍ താമസിക്കുന്ന സ്ഥലത്തു എത്തിച്ചു നല്‍കാമെന്നും അവര്‍ അറിയിച്ചു.

കളക്ടറുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് ട്രാക്കിന്റ നേതൃത്വത്തില്‍ ഈ ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും ഇവരെ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടി ട്രാക്കിന്റെ പ്രവര്‍ത്തകര്‍ ഈ ക്യാമ്പില്‍ താമസിച്ചു വരുന്നു.
