കണ്ണൂർ : അതിർത്തിയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിനിയെ കടത്തി വിടുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല. ഇത് സംബന്ധിച്ച് ഒരു നിർദേശവും ലഭിച്ചില്ലെന്ന് വയനാട് കളക്ടർ ട്വന്റിഫോറിനോട് പ്രതികരിച്ചു.
പെൺകുട്ടിയോടൊപ്പം ആവശ്യത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നും ചീഫ് സെക്രട്ടറി തലത്തിൽ തീരുമാനം വരണമെന്നും ജില്ലാ കളക്ടർ പറയുന്നു. ലോക്ക്ഡൗൺ സമയത്ത് ബംഗളൂരുവിൽ തന്നെ തുടരുകയായിരുന്നു വേണ്ടതെന്നും കളക്ടർ പറയുന്നു.
ഇന്നലെ ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട കണ്ണൂർ തലശേരി സ്വദേശിനി ഷിജില രാത്രി കഴിച്ചു കൂട്ടിയത് റോഡരികിലാണ്. വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ 6 മണിക്കൂർ കാത്തിരുന്നിട്ടും അതിർത്തി കടത്തി വിടാത്തതിനെ തുടർന്ന് ഷിജില ബംഗളൂരുവിലേക്ക് തന്നെ മടങ്ങിയിരുന്നു. എന്നാൽ വഴിയിൽ കർണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് കാറിൽ കഴിയേണ്ടി വന്നു.
