വിഷു ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആളുകള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കുന്നതിന് ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുളളതുമാണ്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീട് വിട്ട്പുറത്തിറങ്ങി രോഗവ്യാപനത്തിനിടയാകും വിധം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു.
കൊല്ലം റൂറല്‍ ജില്ലയില്‍ വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ 265 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 271 പേരെ അറസ്റ്റ് ചെയ്തു. 237 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു
