കൊട്ടാരക്കര : അന്യസംസ്ഥാന തൊഴിലാളികൾക്ക് ഐ ഡി കാർഡ് കൊല്ലം റൂറൽ ജില്ലയിൽ കൊട്ടാരക്കരയിൽ വിതരണം ചെയ്തു. കൊട്ടാരക്കരയിൽ ഉള്ള 200 ഓളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തി ഐ ഡി കാർഡ് വിതരണം ചെയ്തു. കൊട്ടാരക്കരയിൽ സി ഐ യുടെ നേതൃത്വത്തിലും പുത്തൂർ മുക്കിൽ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുമാണ് ഐ ഡി കാർഡ് വിതരണം ചെയ്തത്.


