കൊട്ടാരക്കര :യൂറോപ്പിൽ നിന്നും നാട്ടിൽ മടങ്ങി വന്നു കൊറന്റിലില് ആയിരുന്ന പട്ടാഴി സ്വദേശിയായ യുവാവ് ഇന്ന് രാവിലെ ബൈക്കുമായി പട്ടാഴിയിൽ ഉള്ള ആരോഗ്യ കേന്ദ്രത്തിൽ ശ്രവം പരിശോധിക്കാനായി എത്തി. എന്നാൽ അവിടെ നിന്ന് ആശുപത്രി ജീവനക്കാർ കൊട്ടാരക്കര ഗവൻറ്മെൻറ് ആശുപതിയിൽ യുവാവിനെ പരിശോധനയ്ക്കു വിട്ടു. കൊറന്റിലില് ആയിരിക്കുന്ന ആളുകളെ ശ്രവം പരിശോധനയ്ക്കു വേണ്ടി അവർ താമസിക്കുന്ന വീട്ടിൽ ചെന്ന് ആളിനെ ആബുലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുവന്നു പരിശോധനയ്ക്കു ശേഷം തിരിച്ചു വീട്ടിൽ കൊണ്ട് വിടുന്നതാണ് കണ്ടു വരുന്നത്. എന്നാൽ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിച്ച തെറ്റായ നിർദേശത്തെ തുടർന്നാണ് കൊട്ടാരക്കരയിൽ അദ്ദേഹം ബൈക്കുമായി എത്തിയത്. വാഹന പരിശോധനക്കിടയിൽ എവിടെ പോകുന്നു ഇന്ന് ചോദിച്ചപ്പോൾ ആണ് യുവാവ് കൊറന്റിലില് ആയിരുന്നു എന്നും, തൻ പരിശോധനയ്ക്കു വേണ്ടി വന്നതാണെന്നും ഉള്ള വിവരം യുവാവ് പോലീസിനോട് പറഞ്ഞത്. അദ്ദേഹം വന്ന ബൈക്ക് അവിടെ വച്ചതിനു ശേഷം പോലീസ് ഇയാളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ വിട്ടു. പരിശോധനയ്ക്കു ശേഷം ആബുലൻസിൽ തന്നെ തിരിച്ചു വീട്ടിൽ വിടുകയും ചെയ്തു. ശ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിനു ശേഷം അദ്ദേഹം വന്ന ബൈക്കും, പരിസരവും കൊട്ടാരക്കര ഫയർഫോഴ്സ് അണുവിമുക്തമാക്കി.
https://www.youtube.com/watch?v=SKTkXIADeYE