കൊല്ലം കുണ്ടറയിൽ മലയാളി യുവതിയെ ഭർത്താവായ അന്യസംസ്ഥാന തൊഴിലാളി കോടാലിയ്ക്ക് വെട്ടിക്കൊന്നു. വെള്ളിമൺ ചെറുമൂട് ശ്രീശിവൻ മുക്ക് കവിതാ ഭവനത്തിൽ കവിതയാണ് (28) കൊല്ലപ്പെട്ടത്. ഭർത്താവ് പശ്ചിമബംഗാൾ സ്വദേശി ദീപക്കിനെ (32) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വീട്ടില്‍ വച്ചായിരുന്നു കൊല നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും സാരമായി പരുക്കേറ്റു. കവിതയുടെ മക്കളായ ലക്ഷ്മി(11), കാശിനാഥ്(7) ഇവർ വീട്ടില്‍ ഉണ്ടായിരുന്നു. ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്യുന്നതിനിടെ പത്തുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.
