ഫിഷറീസ് മന്ത്രിയെ അപമാനിക്കുന്ന തരത്തിൽ ഫെയിസ് ബുക്ക് പോസ്റ്റിട്ട ആൾ അറസ്റ്റിൽ. എറുണാകുളം ഐക്കരനാട് തെക്ക് മീൻ പാറ കളരി പറമ്പിൽ വീട്ടിൽ അജിൻ (41) ആണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. ഹിറ്റ് മേക്കേഴ്സ് മീൻ പാറ എന്ന ഫെയിസ്ബുക്ക് പേജിലാണ് പ്രതി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടത്.
കുണ്ടറ എസ്.ഐ വിദ്യാധിരാജ് , രഞ്ജിത്ത്, സതീശൻ . രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മുൻപ് പല സ്ത്രീകളേയും ഫെയിസ്ബുക്ക് വഴി അപമാനിച്ചിട്ടുള്ളതായി നിരവധി പരാതികൾ ലഭിച്ചിട്ടുള്ളതായി കുണ്ടറ പോലീസ് പറഞ്ഞു.
