കൊട്ടാരക്കര : കോവിഡ്-19 ന്റെ പശ്ചാത്തലങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനം കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാര്‍ഷിക വിഭവങ്ങള്‍ നല്കി കൊല്ലം റൂറല്‍ പോലീസ്. കൊട്ടാരക്കര മുനിസിപ്പാലിറ്റി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൊല്ലം റൂറലിലെ പോലീസ് സംഘടനകള്‍ സംയുക്തമായി സംഘടനാംഗങ്ങളില്‍ നിന്നും സമാഹരിച്ച കാര്‍ഷിക വിഭവങ്ങളാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് കൈമാറിയത്. എല്ലാ ദിവസവും 150 ഭക്ഷണപ്പൊതികള്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മുന്‍സിപ്പല്‍ കിച്ചണില്‍ നിന്നും സൗജന്യമായി നല്കി വരുന്നു. ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയും പോലീസിന്റെ സഹായ ഹസ്തം എത്തിക്കുകയാണ് ഉണ്ടായത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൊല്ലം റൂറല്‍ ജില്ലയില്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി വാഹന പരിശോധനയും ഡ്രോണ്‍ ഉപയോഗിച്ചുളള നിരീക്ഷണവും നടത്തി വരുന്നു. പൊതുജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണത്തോടെ മാത്രമേ രോഗവ്യാപനം പൂര്‍ണ്ണതോതില്‍ നിയന്ത്രിക്കാന്‍ കഴിയുകയുളളു. ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നത് അവസാനിപ്പിക്കണമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി തടയല്‍ നിയമപ്രകാരം കേസ് എടുത്ത് നടപടികള്‍ സ്വീകരിച്ച് വരുന്നു.
കൊല്ലം റൂറല്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 223 പേരെ അറസ്റ്റ് ചെയ്തു 200 വാഹനങ്ങള്‍ പിടിച്ചെടുത്ത് സൂക്ഷിച്ച് വരുന്നതായും ജനങ്ങള്‍ കര്‍ശനമായി നിയമം അനുസരിക്കണമെന്നും നിയമലംഘകര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുളള നിയമ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു . https://asianmetronews.com/wp-content/uploads/2020/04/SP.mp4
