പെരിനാട് ചെറുമൂട് ചേരിയിൽ വെള്ളമൺ കൊട്ടാരം ജംക്ഷന് സമീപം മുരളീധര സദനം വീട്ടിൽ കൊച്ചു വാവ എന്നു വിളിക്കുന്ന അരുൺ (45) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. കുണ്ടറ സി.ഐ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
