എഴുകോണ്‍: വനിതാപോലീസിനെ അസഭ്യം വിളിച്ചയാളെ അറസ്റ്റ് ചെയ്തു. കോവിഡ് ലോക്ഡൗണ്‍ ഡ്യൂട്ടിയുടെ ഭാഗമായി ചീരങ്കാവ് ജംക്ഷനില്‍ ഡ്യൂട്ടി നോക്കി വന്നിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ചീരങ്കാവ് ഭാഗത്തേക്ക് ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റും മാസ്കും ധരിക്കാതെ വന്നയാളുടെ വാഹനമ്പര്‍ കുറിച്ചെടുക്കുന്നത് കണ്ട പ്രതി തിരിച്ച് വന്ന് പോലീസ് ഓഫീസറെ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതില്‍ എഴുകോണ്‍ പോലീസ് രജിസ്റ്റര്‍ കേസ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. മുളവന മുക്കൂട് മുറിയില്‍ താറാംവിള ജംക്ഷന് സമീപം ലിജോഭവനില്‍ ലിജോ ജോണ്‍(31) ആണ് അറസ്റ്റിലായത്. എഴുകോണ്‍ സി.ഐ. ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
