ജക്കാർത്ത: ഇൻഡോനേഷ്യയിൽ 63കാരനായ കർഷകന്റെ മൃതദേഹം 26 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെയുള്ളിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് സുലവേസി പ്രവിശ്യയിലെ സൗത്ത് ബട്ടൺ ജില്ലയിലാണ് സംഭവം. തോട്ടത്തിലേക്ക് പോയ കർഷകനെ വെള്ളിയാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു.തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ഉച്ചയ്ക്ക് 2.30ഓടെ കർഷകന്റെ ശരീരം പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. കർഷകന്റെ തോട്ടത്തിന് സമീപം അസാധാരണമായി വയറുവീർത്ത ഭീമൻ പെരുമ്പാമ്പിനെയാണ് നാട്ടുകാർ കണ്ടത്. പെരുമ്പാമ്പിനെ കൊന്ന ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലുള്ള പെരുമ്പാമ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
