പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. അതേസമയം സമ്പ!*!ർക്ക പട്ടികയിൽ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
