ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന. കൊവിഡ് ബാധിച്ച് മുംബയിൽ രണ്ട് പേർ മരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 257 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മുംബയിലെ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14ഉം 54ഉം വയസ് പ്രായമുള്ളവരാണ് മരിച്ചത്. ഇരുവരും മറ്റ് രോഗങ്ങളാൽ ചികിത്സയിലായിരുന്നുവെന്നും കൊവിഡ് വൈറസിനാൽ മാത്രം മരണപ്പെട്ടവരെല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
രോഗബാധിതരിൽ ഭൂരിഭാഗവും കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ആരോഗ്യ പ്രവർത്തകർ ജാഗ്രത പുലർത്തിവരികയാണ്.
