ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
