ന്യൂഡൽഹി: പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. പൂഞ്ചിലെ ആക്രമണത്തിൽ നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹരിയാനയിലെ പൽവാൾ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാർ. ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പൽവാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
ഓപ്പറേഷൻ സിന്ദൂർ ഭീകരതയുടെ അവസാനത്തിന്റെ തുടക്കം മാത്രമാണെന്ന് സർക്കാർ ഉറപ്പാക്കണം:ഹിമാൻഷി നർവാൾ
പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ വീടുകളും വാഹനങ്ങളും കെട്ടിടങ്ങളുമടക്കം നശിക്കപ്പെട്ടു. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കൻ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികൾ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലർ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടിയിട്ടുണ്ട്.
