മസ്കറ്റ് : കണ്ണൂരിൽനിന്ന് മസ്കറ്റിലേക്കും തിരിച്ചുമുള്ള ഇൻഡിഗോയുടെ വിമാന സർവീസുകൾ മേയ് 15 മുതൽ ആരംഭിക്കും. ഈ മാസം 21-ന് തുടങ്ങാനിരുന്നതായിരുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉണ്ടാവുക.
കണ്ണൂരിൽനിന്ന് രാത്രി 12.40-ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35 -ന് മസ്കറ്റിലെത്തും. മസ്കറ്റിൽനിന്ന് പുലർച്ചെ 3.35-ന് പുറപ്പെട്ട് രാവിലെ 8.30-ന് കണ്ണൂരിലെത്തും.കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏഴ് സർവീസാണ് എയർഇന്ത്യ നടത്തുന്നത്.
ഇതിൽ ഒരു സർവീസ് തിരുവനന്തപുരം വഴി കണ്ണൂരിലേക്ക് പോകുന്നു. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മസ്കറ്റിൽനിന്ന് ഉച്ചയ്ക്ക് 12.15-ന് പുറപ്പെട്ട് വൈകുന്നേരം 5.10-ന് കണ്ണൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.35-ന് പുറപ്പെട്ട് വൈകുന്നേരം 5.30-ന് കണ്ണൂരിലെത്തും.ഞായറാഴ്ച രാവിലെ 10.30-ന് മസ്കറ്റിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ച തിരിഞ്ഞ് 3.25-ന് കണ്ണൂരിലെത്തും.കണ്ണൂരിൽനിന്ന് മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമം: തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9.15-ന് പുറപ്പെട്ട് 11.15-ന് മസ്കറ്റിലെത്തും. ശനിയാഴ്ച രാവിലെ 9.35-ന് പുറപ്പെട്ട് 11.35-ന് മസ്കറ്റിലെത്തും. ഞായറാഴ്ച രാവിലെ 7.30-ന് പുറപ്പെട്ട് 9.30-ന് മസ്കറ്റിലെത്തും.
സർവീസുകളുടെ എണ്ണം വർധിക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുറയുകയും കൂടുതൽ യാത്രക്കാർ കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.