പത്തനംതിട്ട: അൾഷിമേസ് രോഗിയെ ശുശ്രൂഷിക്കാൻ നിയോഗിച്ച ഹോം നഴ്സ് രോഗിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ക്രൂരമർദ്ദനത്തെ തുടർന്ന്അബോധവസ്ഥയിലായ തട്ട പറപ്പെട്ടി സന്തോഷ് ഭവനിൽ ശശിധരൻപിള്ളയെ (60) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമർദ്ദനത്തിന് പിന്നാല ശശിധരൻ പിള്ളയെ നഗ്നയാക്കി വഴിച്ചിഴക്കുകയും ചെയ്തു.
ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ആളിനെ രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്.
ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. . ഏക മകൾ സ്ഥലത്തില്ല. 3 ദിവസം മുൻപാണ് ഇദ്ദേഹത്തെ അവശ നിലയിൽ കണ്ടത്. ഭാര്യ വീട്ടിലേക്ക് വിളിച്ചപ്പോൾ അസ്വാഭിക ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസിയെ വിവരം അറിയിച്ചതനുസരിച്ചാണ് വിവരം പുറത്താകുന്നത്.