കൊച്ചി: ജമ്മു-കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരടക്കമുള്ള നേതാക്കളും പൊതുപ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.
വിനോദയാത്രയുടെ ഭാഗമായി കശ്മീരിലെത്തിയ എന്‍. രാമചന്ദ്രനെ ഭീകരര്‍ വെടിവെച്ചുകൊന്നത് മകളുടെ മുന്നില്‍വെച്ചായിരുന്നു. തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും കൊച്ചിയില്‍നിന്ന് കശ്മീരിലേക്ക് പോയതെന്നാണ് അയല്‍വാസികള്‍ നല്കുന്ന വിവരം.