ന്യൂഡല്‍ഹി: ക്ലാസ് മുറി തണുക്കുമെന്ന് അവകാശപ്പെട്ട് ചുവരുകളില്‍ ചാണകം തേച്ച ഡല്‍ഹിയിലെ കോളജ് പ്രിന്‍സിപ്പലിന്റെ മുറിയിലും ചാണകം തേച്ച് വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ്. ക്ലാസ് മുറി മാത്രം തണുത്താല്‍ പോരെന്നും പ്രിന്‍സിപ്പലിന്റെ മുറിയും തണുക്കട്ടെ എന്നും പറഞ്ഞാണ് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റായ റോണക് ഖാത്രി ചാണകവുമായി എത്തിയത്. അശോക് വിഹാറിലെ ലക്ഷ്മിഭായി കോളജിലാണ് സംഭവം. ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ ലക്ഷ്മിബായ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രത്യുഷ് വത്സലയാണ് വേനല്‍ക്കാലത്ത് ചൂടിനെ മറികടക്കാനുളള പരമ്പരാഗതമായ വഴിയെന്ന് വിശേഷിപ്പിച്ച് കോളേജിലെ ക്ലാസ്മുറിയുടെ ചുമരില്‍ ചാണകം തേച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിനുപിന്നാലെയാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് റോണക് ഖത്രിയും വിദ്യാര്‍ത്ഥികളുമെത്തി പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ചാണകം തേച്ചത്.
