കൊല്ലം: താലൂക്ക് സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വൃത്തിയും പരിശോധിച്ചു. നിശ്ചിത മാതൃകയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും ലൈസൻസ് പുതുക്കാത്തവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർ വൈ.സാറാമ്മയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ ജി. ബിജുകുമാരക്കുറുപ്പ്, രാമചന്ദ്രൻ, അജീഷ്, ആശ, അനില, ശ്രീലത തുടങ്ങിയവരും ഡ്രൈവർ ഷജീറും പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
