തൃശൂര്‍. ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്. ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്ത് കയറി ദൃശ്യങ്ങൾ പകർത്തി എന്ന പരാതി വന്നാൽ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം. ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വിശദീകരണം. ജസ്ന സലീം നടപ്പന്തലിൽ റീസിൽസ് ചിത്രീകരിച്ചതിനെതിരെ പോലീസ് കേസെടുത്തിരുന്നു
