കൊട്ടാരക്കര: വിൽപ്പനയ്ക്കായി കരുതിയ രണ്ട് കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി പിടിയിൽ. കുന്നിക്കോട് കുര സുഭാഷ് ഭവനിൽ സുഭാഷിനെയാണ് (42) റൂറൽ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. കൊലപാതക കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് സുഭാഷ്. കാപ്പ കേസിനെ തുടർന്ന് ജില്ലയിൽ പ്രവേശിക്കാൻ അനുമതി ഇല്ലായിരുന്നു. ഒറീസയിൽ നിന്ന് കഞ്ചാവുമായി വരുമ്പോഴാണ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. ഡാൻസാഫ് ടീം എസ്.ഐമാരായ കെ.എസ്.ദീപു, മനീഷ്. ജി.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ സജുമോൻ, ദിലീപ്, നഹാസ്, വിപിൻ ക്ളീറ്റസ്, കൊട്ടാരക്കര സ്റ്റേഷൻ എസ്.ഐ അഭിലാഷ്, ജി.എസ്.ഐമാരായ രാജൻ, ഹരിഹരൻ, സി.പി.ഒമാരായ അജിത്, സന്തോഷ്, അഭിസലാം, മനു എന്നിവർ ചേർന്നാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്.
